July 15, 2026

രാഷ്ട്രീയ ഫാസിസത്തിനെതിരെ സാംസ്കാരിക കലാ ജാഥ നാളെ മാനന്തവാടിയിൽ

0
IMG_20180407_121846
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: രാഷ്ട്രീയ ഫാസിസത്തിനെതിരെ കെ.പി.സി.സി. സംസ്കാര സാഹിതി നടത്തുന്ന സാംസ്കാരിക കലാ ജാഥ ഞായറാഴ്ച മാനന്തവാടിയിലെത്തും. കെ.പി.സി.സി. പ്രസിഡണ്ട്  എം.എം. ഹസ്സൻ നയിക്കുന്ന ജന മോചനയാത്രയുടെ മുന്നൊരുക്കമായാണ് കെ.പി.സി.സി.യുടെ കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി കലാ ജാഥ നടത്തുന്നതെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

     വാളല്ല എൻ സമരായുധം ആശയമാണെന്നായുധം എന്ന സന്ദേശവുമായാണ് കലാജാഥ നടത്തുന്നത്. ജന മോചനയാത്ര എത്തുന്ന കേന്ദ്രങ്ങളിൽ മാത്രമാണ് ജാഥ എത്തുന്നത്. മാർക്സിസ്റ്റ് രാഷ്ട്രീയ ഫാസിസത്തിനും വർഗ്ഗീയ ഫാസിസത്തിനും എതിരെ തെരുവു നാടകവും മറ്റ് കലാരൂപങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും .സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്,  ജനറൽ കൺവീനർ എൻ.വി. പ്രദീപ് കുമാർ, പ്രദീപ് പയ്യന്നൂർ എന്നിവരുടെ നേതൃത്വത്തിലാണ് ജാഥ വയനാട്ടിലെത്തുന്നത്. ഞായറാഴ്ച രാവിലെ 10 മണിക്ക് മാനന്തവാടിയിലെ സ്വീകരണ യോഗത്തിൽ ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. , ജില്ലാ നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും. 
     വാർത്താസമ്മേളനത്തിൽ സംസ്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് ബാബു വാളൽ, സുന്ദർരാജ് എടപ്പെട്ടി, കെ.കെ. രാജേന്ദ്രൻ,  സാലി റാട്ട കൊല്ലി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *