July 15, 2026

സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് പതകാദിനം 9ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ:ഏപ്രില്‍ 25 മുതല്‍ 29 വരെ കെല്ലത്ത് നടക്കുന്ന സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുളള പതാക ദിനം 9ന് ജില്ലയിലെ മുഴുവന്‍ ബ്രാഞ്ചുകളിലും ആചരിക്കും.പഞ്ചായത്ത് കേന്ദ്രങ്ങളിലും അന്നേ ദിവസം പാര്‍ട്ടി പതാക ഉയര്‍ത്തും.ജില്ലാ കൗണ്‍സില്‍ ഓഫീസായ എം എന്‍ സ്മാരകത്തില്‍ സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി പതാക ഉയര്‍ത്തും.കല്‍പറ്റ വൈത്തിരി മണ്ഡലങ്ങലിലെ പ്രധാന പ്രവര്‍ത്തകരും റെഡ് വളണ്ടിയര്‍മാരും എം എന്‍ സ്മാരകത്തിലെ പതാക ഉയര്‍ത്തലില്‍ പങ്കെടുക്കണം.ഏപ്രില്‍ 9ന് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ പാര്‍ട്ടി ജനറല്‍ ബോഡികള്‍ ചേരും.വൈത്തിരി,കല്‍പറ്റ മണ്ഡലങ്ങളിലെ ജനറല്‍ ബോഡി കല്‍പറ്റ എം ജി ടി ഹാളിലും,സുല്‍ത്താന്‍ ബത്തേരി,പുല്‍പ്പളളി മണ്ഡലം ജനറല്‍ ബോഡി മീനങ്ങാടി എസ് എ മജീദ് ഹാളിലും,മാനന്തവാടി,പനമരം മണ്ഡലം ജനറല്‍ ബോഡി മാനന്തവാടി എ ഐ ടി യു സി  ഹാളിലും ചേരും.ബ്രാഞ്ച് സെക്രട്ടറിമാര്‍,ലോക്കല്‍ സെക്രട്ടറിമാര്‍.മണ്ഡലം കമ്മറ്റി അംഗങ്ങള്‍,പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗങ്ങള്‍ എന്നിവരാണ് ജനറല്‍ ബോഡികളില്‍ പങ്കെടുക്കേണ്ടതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ:കെ രാജന്‍ എം എല്‍ എ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *