September 3, 2026

ലോകാരോഗ്യ ദിനം ആചരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ലോകാരോഗ്യ ദിനാചരണം ജില്ലാതല ഉദ്ഘാടനം പൊരുന്നന്നൂര്‍ സാമൂഹ്യാരോഗ്യ
കേന്ദ്രത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.കെ.സി. മൈമൂന
അധ്യക്ഷത വഹിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി. സി.ബാലന്‍, ഡെപ്യൂട്ടി മാസ് മീഡിയ
ഓഫീസര്‍ ജാഫര്‍ ബീരാളി തക്കാവില്‍ എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച്
നടന്ന സെമിനാറില്‍ ജീവിത ശൈലീ രോഗ നിയന്ത്രണം എന്ന വിഷയത്തില്‍ അര്‍ബന്‍
ആര്‍. സി.എ ച്ച്. ഓഫീസര്‍ ഡോ. കെ. എ സ്. അജയന്‍ സെഷന്‍ അവതരിപ്പി ച്ചു. നാലാംമൈല്‍
ജംഗ്ഷനില്‍ നിന്നും ആരംഭിച്ച കൂട്ട നടത്തം ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ.ഇ. ഇബ്രാഹിം ഫ്‌ളാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, അംഗണ്‍വാടി
വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവല്‍ പങ്കെടുത്തു.ഹെല്‍ത്ത് സൂപ്പര്‍
വൈസര്‍ കെ. കെ.ജോണ്‍സണ്‍ നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *