May 16, 2024

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഞായറാഴ്ച പനമരത്ത്

0
കല്‍പ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം ഏപ്രില്‍ 8ന് പനമരം ഗവ. യു  പി സ്‌കൂളില്‍ നടക്കും. സമ്മേളനം സംസ്ഥാന സെക്രട്ടറി രാധന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പി സുരേഷ് ബാബു അധ്യക്ഷനായിരിക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സീന രാജന്‍ സ്വാഗതം പറയും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി ആര്‍ മധുസൂദനന്‍ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ പി അനില്‍കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. മേഖലതലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറുപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട്‌ അഞ്ചുമണിക് പനമരം ടൗണില്‍ ശാസ്ത്രം, ജനാധിപത്യ, വര്‍ത്തമാനകാല ഇന്ത്യ എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വ്വകലശാല അധ്യാപകനും പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗവുമായ ഡോ. ഹരികുമാരന്‍ തമ്പി പ്രഭാഷണം നടത്തും. 
സമ്മേളനം വിജയിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി പി ആര്‍ മധുസൂദനന്‍, പ്രസിഡണ്ട് പി സുരേഷ് ബാബു എന്നിവര്‍ ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *