July 15, 2026

മാനന്തവാടി പാണ്ടിക്കടവ് കല്ലോടി റോഡ് വീതി കൂട്ടി പ്രവൃത്തി തുടങ്ങാത്തതിൽ പ്രതിഷേധം

0
IMG-20180407-WA0041
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
പ്രവൃത്തി ഉൽഘാടനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങാത്തതിൽ പ്രതിഷേധിച്ച് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ് ന ധർണ്ണ നടത്തി
മാനന്തവാടി പാണ്ടിക്കടവ് കല്ലോടി റോഡ് വീതി കൂട്ടി റീടാറിംങ്ങ് നടത്താനുള്ള പ്രവർത്തി ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടി ഉൽഘാടനം നടത്തി പായസം നൽകി വഞ്ചിച്ച ഒ ആർകേളു എം എൽ എ യുടെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും ജനവഞ്ചനക്കെതിരെ എടവക പഞ്ചായത്ത് പാണ്ടിക്കടവ് മുസ് ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ് ന ധർണ്ണ നടത്തി എടവക പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് അബ്ദുള്ള വള്ളിയാട്ട് ഉൽഘാടനം ചെയ്തു എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജ്മുദ്ദീൻ മൂടമ്പത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് റസ്സാഖ് ആയങ്കി സെക്രട്ടറി പി സമദ് വളപ്പൻ മായൻ സലാം മണ്ണാർ അസ്ഹറുദ്ദീൻ കല്ലായി തോട്ടാൻ മൊയ്തൂട്ടി പ്രസംഗിച്ചു
ബ്രാൻ അഹമ്മദ് കുട്ടി രണ്ടില ബഷീർ അരീക്കപ്പുറത്ത് സുബൈർ സാബി അരീക്കപ്പുറത്ത് അന്ത്രുടിൻ മേക്കർ മുഹമ്മദ് സി നദീർ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി ജനറൽ സിക്രട്ടറി ഫൈസൽ കോമ്പി സ്വാഗതവും മുസ്തഫ തയ്യുള്ള തിൽ നന്ദിയും പറഞ്ഞു
കോടികൾ മുടക്കി നിർമ്മിക്കുന്ന പാണ്ടിക്കടവ് കല്ലോടി കണ്ടത്തു വയൽ റോഡിന്റെപ്രവർത്തി ഉൽഘാടനം 2017 നവമ്പർ ഒന്നിന്ന് 
എം എൽ എ ഒ ആർ കേളു നിർവ്വഹിച്ചിരുന്ന
ചടങ്ങ്ഏറേ കൊട്ടിഘോഷിക്കുകയും
ജനങ്ങളെ കൊണ്ട് പായസവിതരണം നടത്തിക്കുകയും ചെയ്തു മാസങ്ങൾക്കുള്ളിൽ റോഡ് പണി പൂർത്തിയാക്കുമെന്ന് പ്രഖ്യാപനവും നടത്തി
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗംഉദ്യോഗസ്ഥൻമാർ
നവമ്പർ എട്ടിന് പണി തുടങ്ങി 2018 മാർച്ച് അവസാനത്തേക്ക് പണി പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു
എന്നാൽ നാളിതുവരേയായി നാമമാത്രമായ  നാമമാത്രമായ പ്രവർത്തനങ്ങൾ മാത്രമേ ആരംഭിച്ചിട്ടുള്ളൂ. പൊതുജനങ്ങൾക്കും വിദ്ധ്യാർത്ഥികൾക്കും ഏറേ ബുദ്ധിമുട്ടാക്കുന്ന അവസ്ഥയാണുള്ളത്
റോഡ് നിർമ്മാണം ഉടനടി ആരംഭിച്ചില്ലെങ്കിൽ ശക്തമായ
സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ പാണ്ടിക്കടവ് മുസ് ലിം ലീഗ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *