July 15, 2026

ശാസ്ത്ര സാഹിത്യ പരിഷത് വയനാട്ജില്ലാ സമ്മേളനത്തിന് പനമരത്ത് തുടക്കമായി.

0
IMG-20180407-WA0047
By ന്യൂസ് വയനാട് ബ്യൂറോ
ശാസ്ത്ര സാഹിത്യ പരിഷത് വയനാട്ജില്ലാ സമ്മേളനം പനമരത്ത് തുടങ്ങി.
പനമരം ടൗണിൽ സംഘടിപ്പിച്ചിച്ച പൊതുയോഗത്തിൽ   പരിഷത് കേന്ദ്ര നിർവാഹക സമിതി അംഗവും കോഴിക്കോട് സർവകലാശാല അധ്യാപകനുമായ ഡോ: ഹരികുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു.
ശാസ്ത്രവും ജനാധിപത്യവും വർത്തമാനകാല ഇന്ത്യയിൽ എന്ന വിഷയത്തിൽ പ്രഭാഷണവും നടന്നു..
 ഡോ: ജോസ് ജോർജ് അധ്യക്ഷത വഹിച്ചു. 
ജില്ലാ സെക്രട്ടറി പി. ആർ മധുസൂധനൻ സ്വാഗതവും മേഖലാ സെക്രട്ടറി പി. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം നാളെ   ഞായറാഴ്ച രാവിലെ പനമരം ഗവ: എൽ.പി സ്കൂളിൽ നടക്കും.
സംസ്ഥാന സെക്രട്ടറി കെ. രാധൻ ഉദ്ഘാടനം നിർവഹിക്കും…
ജില്ലാ പ്രസിഡണ്ട് പി. സുരേഷ് ബാബു അധ്യക്ഷത വഹിക്കും…
സെക്രട്ടറി പി. ആർ മധുസൂദനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. അനിൽകുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും.
നിർവാഹക സമിതി അംഗങ്ങളായ പ്രൊ. കെ. ബാലഗോപാൽ പി.വി. സന്തോഷ്, സുമ വിഷ്ണുദാസ്, സി.എസ് ശ്രീജിത് എന്നിവർ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *