നാട്ടിൻപുറത്തിന്റെ നൻമയോടെ ചികിൽസാ സഹായ ഫണ്ട് കൈമാറി: സമാഹരിച്ചത് 25 ലക്ഷം രൂപ
മാനന്തവാടി ∙ പഴശി നഗറിലെ ഇരുകാലും തളർന്ന സിയാബിന്റെയും ഡാവിറ്റ്
സിൻഡ്രോം എന്ന അത്യപൂർരോഗം പിടിപെട്ട മകൻ ഷാമിലിന്റെയും ചികിൽസക്കായി
പഴശിനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വരൂപിച്ച തുക ഒ.ആർ.
കേളു എംഎൽഎ കൈമാറി. കെ.ആർ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എടവക
പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ, വൈസ് പ്രസിഡന്റ് നജുമുദ്ദീൻ
മൂടമ്പത്ത്, എഡിഎം കെ.എം. രാജു, പി. കാദർ, കൈപ്പാണി ഇബ്രാഹിം, ജസ്റ്റിൻ
ബേബി, മുതുകോടൻ ഇബ്രാഹിം, തോട്ടാൻ മൊയ്തൂട്ടി, രാജൻ പുനത്തിൽ, കെ.പി.
യൂസഫ്, കെ.വി. ഹരിദാസ്, മാലിക് മൂടമ്പത്ത്, എന്നിവർ പ്രസംഗിച്ചു.
ചികിൽസാ സഹായ സമിതി ഭാരവാഹികളായ വി.ടി. മുഹമ്മദ് ഷാഫി സ്വാഗതവും കെ.എം.
ഷിനോജ് നന്ദിയും പറഞ്ഞു.
പഴശി നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചികിൽസാ–കുടുംബ സഹായ
സമിതി രൂപീകരിച്ചാണ് 25 ലക്ഷത്തിലേറെ രൂപ സമാഹരിച്ചത്. നാല് സെന്റ്
സ്ഥലത്ത് പഞ്ചായത്ത് അനുവദിച്ച കൊച്ചുവീട്ടിൽ കഴിയുന്ന രണ്ട്
രോഗബാധിതരുളള കുടുംബത്തെ സഹായിക്കാൻ നാടാകെ കൈകോർത്തു.
വിദ്യാലയങ്ങൾ, കുടുംബശ്രീകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, വാട്‌സ് ആപ്
കൂട്ടായ്മകൾ, പ്രവാസി കൂട്ടായ്മകൾ, ക്ളബുകൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം
ഇൗ സദ് ഉദ്യമത്തോട് സഹകരിച്ചു.






Leave a Reply