May 19, 2024

വരുമാന വർദ്ധനവിന് പുതിയ പരീക്ഷണങ്ങളുമായി ബാണാസുര ഡാം അധികൃതർ

0
Img 20180409 Wa0001
വരുമാന വർദ്ധനവിന് പുതിയ പരീക്ഷണങ്ങളുമായി  ബാണസുര സാഗർഡാം   അധികൃതർ                                 പടിഞ്ഞാറത്തറ: കുറ്റ്യാടി ജലവൈദ്യുത പദ്ധതി ജലസംഭരണിയായ ബാണാസുര പദ്ധതി പ്രദേശത്ത് വരുമാന വർദ്ധനവിന് പുതിയ പരീക്ഷണങ്ങളുമായി  ബാണസുര സാഗർഡാം   അധികൃതർ. ബാണസുര സാഗർ ഡാം പൂക്കളുടെ വസന്തമെരുക്കിയാണ് കാണികളെ വിസ്മയിപ്പിച്ച് ഏറ്റവും പുതിയ പരീക്ഷണം നടത്തുന്നത്.   ഏഷ്യയിലെ തന്നെ മണ്ണു കൊണ്ടു നിർമ്മിച്ച രണ്ടാംമത്തെ ഡാം എന്ന വിശേഷണത്തിൽ മാത്രം ഒതുങ്ങി നിൽക്കതെ പുത്തൻ പരീക്ഷണങ്ങളിലേക്ക് ചുവട് വെയ്ക്കുകയാണ്.സോളർ പാടം ഒരുക്കി കഴിഞ്ഞ വർഷം ബാണാസുര  താരമായി. ഈ വർഷമാവട്ടെ പൂക്കളുടെ കലവറയെരുക്കി ഏവരെയും കൗതുകത്തിലാഴ്ത്തുകയാണ്  ബാണസുര സാഗർ ഡാം. ഡാമിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്പാദനം തുടങ്ങിയതിന് ശേഷം വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ച് ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചു. ബോട്ടിംഗ് ഉൾപ്പെടെ ഉള്ള സൗകര്യങ്ങൾ ഒരുക്കിയതിനാൽ ഇവിടെയെത്തുന്ന  സഞ്ചാരികളുടെ എണ്ണവും അതുവഴി വരുമാനവും വർദ്ധിച്ചു.

കാണികൾക്ക് ഒരേ സമയം തന്നെ പ്രകൃതിയുടെ ദൃശ്യഭംഗി നിറഞ്ഞ ഡാമും, പുഷ്പമേളയും കണ്ട് ആസ്വദിക്കാം. അണക്കെട്ടിനോടു ചേർന്നുള്ള വിശാലമായ മൂന്ന് ഏക്കറിലാണ്പൂന്തോട്ടം ഒരുക്കിരിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള പൂക്കളുടെ ശേഖരണവും കുറഞ്ഞ ദിവസകൊണ്ടു നട്ടുപിടിപ്പിച്ച പുന്തോട്ട ശ്രേണികൾ വളരെ മനോഹരമാണ്. കാലവസ്ഥയിലുള്ള പ്രതികൂല സാഹചര്യങ്ങളെ മാറികടന്നാണ്  ദിവസവും പുഷ്പത്സേവം മുന്നേറുന്നത്.പുഷ്പത്സേവ നഗരിയിൽ  നൂറിലധികം പൂക്കൾ, ഇരുന്നൂറിൽ പരം ജറബറ പൂക്കൾ, നാനൂറിലധികം റോസാപ്പൂക്കൾ, എഴുപതിലധികം ഡാലിയ, നാൽപതിലധികം ജമന്തികൾ, ആന്തൂറിയം, പോയെൻ സാറ്റിയ, ഡയാന്തസ്, ഹൈഡ്രജിയ, പെറ്റോണിയ, വ്യത്യസ്ത തരത്തിലുള്ള ഓർക്കിഡുകൾ, വെർട്ടിക്കൽ ഗാർഡൻ, 40 പ്പരം വിൽപ്പന സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റിവെൽ, വാണിജ്യ വിപണനമേള, അമ്യൂസ്മെന്റ് പാർക്ക്, പണ്ടുകാലത്തെവയനാടൻ പാരമ്പര്യങ്ങളും ജീവിത രീതിയും പരിചയപ്പെടുത്തുന്ന ടൂറിസ വകുപ്പിന്റെ സൗജന്യ എക്സിബിഷൻ ഹാൾ മേളയിൽ ഏറെ ശ്രദ്ധ നേടുന്നു.പുഷ്പോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച നടത്താനിരുന്നതാണങ്കിലും ഹർത്താലിനെ തുടർന്ന് മാറ്റി വെച്ചു. മെയ് 31 നാണ് പുഷ്പോത്സവം അവസാനിക്കുക. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവേശനം. പുഷ്പ  മേളയിൽ ദിവസവും വൈകിട്ട് കലാപരിപാടികളും അരങ്ങേറും. പൂക്കളുടെ ഈ വസന്തത്സേവം കാണാൻ വിദേശികളും, മറ്റു ജില്ലക്കാരും ,ഉൾപ്പെടുന്ന നിരവധി പേരാണ് ദിവസവും ഡാം സന്ദർശിക്കനായി എത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *