ഷുഹൈബ് എന്ന പോരാളി:ഡോകുമെന്ററി തരംഗമായി
കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ നയിക്കുന്ന ജനമോചനയാത്രയില്‍ പ്രദര്‍ശിപ്പിക്കുന്ന ഷുഹൈബ് എന്ന പോരാളി ഡോക്യുമെന്ററിക്ക് വന്‍ സ്വീകാര്യത. സോഷ്യല്‍ മീഡയിയിലും ഡോക്യുമെന്ററി തരംഗമായി.
തിങ്കാളാഴ്ച കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. എം.എം. ഹസന്‍ ആദ്യ കോപ്പി ഷുഹൈബിന്റെ പിതാവ് സിപി മുഹമ്മദിനു കൈമാറി.
ജനമോചനയാത്ര എത്തിച്ചേരുന്ന എല്ലാ പോയിന്റുകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നുണ്ട്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ആളുകള്‍ ചങ്കിടിപ്പോടെയാണു നിന്നു കാണുന്നത്.
ഷുഹൈബിന്റെ ഉപ്പ മുഹമ്മദ്, സഹോദരികള്‍, പ്രിയ സുഹൃത്തുക്കള്‍, നാട്ടുകാര്‍ തുടങ്ങിയവരൊക്കെ ഈ ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെട്ട് ഷുഹൈബിനെക്കുറിച്ച് ഒരുപാട് പുതിയ കാര്യങ്ങള്‍ പറയുന്നു.
ഷുഹൈബിന്റെ കൊലപാതകം സിപിഎം തേയ്ച്ചുമായിച്ചു കളയാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് നടത്തിയ ത്രസിപ്പിക്കു പോരാട്ടവും ഇതിലുണ്ട്.
2018 ഫെബ്രുവരി 12ന് അര്‍ധരാത്രിയില്‍ കണ്ണൂര്‍ ജില്ലയിലെ എടയൂരിലുള്ള ഷുഹൈബ് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ 41 വെട്ടുവെട്ടിയാണ് സിപിഎം കൊലയാളികള്‍ വകവരുത്തിയത്. രാഷ്ട്രീയപ്രവര്‍ത്തനത്തെ സാമൂഹിക പ്രവര്‍ത്തനവുമായി കൂട്ടിയിണക്കി ആ പ്രദേശത്തും പരിസരത്തുമുള്ള ഒരുപാട് പേര്‍ക്ക് സഹായം എത്തിച്ച യുവനേതാവായിരുു ഷുഹൈബ്.
ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഷുഹൈബ് സ്വന്തം ജീവന്‍ ബലികൊടുത്തത്. സ്വാതന്ത്ര്യത്തിനു മരണമില്ല. ഷുഹൈബിനും മരണമില്ല. പി.റ്റി. ചാക്കോയാണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുത്.







Leave a Reply