ഡിവൈഎഫ്ഐ എമിലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു
കൽപറ്റ: ഡിവൈഎഫ്ഐ എമിലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.എ.രതീഷ് അധ്യക്ഷത വഹിച്ചു.കൺവീനർ എം.ആർ.രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ആദ്യകാല നാടകകലാപ്രവർത്തകരായ ഗംഗാധരൻ നായർ, സി.എം.കുഞ്ഞിരാമൻ നായർ, ജോഷി ആഞ്ഞിലക്കാട്, എം.എസ്.വേണു, സി.സി.ക്ക സുരേന്ദ്രൻ എന്നിവരെയും ഫെൻസിംഗ് സാബർ വിഭാഗത്തിൽ ദേശീയ വിജയി വൈഷ്ണവിനോദ്, നാ ട്യ പുരസ്കാരം നേടിയ അമയകൃഷ്ണ,ദേശാഭിമാനി അറിവരങ്ങ് നാടൻ പാട്ടിൽ സംസ്ഥാന വിജയികളായ സി.രവി, കെ.എ. രമേശ് ഹയർ സെക്കണ്ടറി വിഭാഗം നാടൻപാട്ട് മൂന്നാം സ്ഥാനം നേടിയ കാർത്തിക വിജയൻ എന്നിവരെ വേദിയിൽ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ സനിത ജഗതീഷ്, എം.മധു, കെ.പി.ഷിജു, കെ.സുഗതൻ,കെ.മുഹമ്മദലി, ബീനരതീഷ്, വി.ഹാരിസ്,സി.കെ.ശിവരാമൻ, പി. എം.ഷംസു, എൻ.വി. ബിനീഷ്, ബിനീഷ് മാധവ്, പി.സി. നിതിൻ എന്നിവർ സംസാരിച്ചു.






Leave a Reply