September 3, 2026

ജനമോചനയാത്ര വയനാട്ടിലെത്തി.

0
IMG_20180410_114133
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വര്‍ഗീയ ഫാസിസത്തിനും അക്രമത്തിനുമെതിരെയും കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ നയിക്കുന്ന കേരള ജന മോചനയാത്രക്ക്   മാനന്തവാടിയില്‍ ആവോശോജ്വല സ്വീകരണം . മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിക്ക് മുന്‍വശം സജ്ജമാക്കിയ വേദിയില്‍  പൊതുസമ്മേളനം ആരംഭിച്ചു.. . ബോയ്‌സ് ടൗണില്‍ നിന്നും പ്രവര്‍ത്തകര്‍ വിപുലമായ സ്വീകരണമൊരുക്കി പൊതുയോഗസ്ഥലത്തേക്ക് കൊണ്ടുവന്നു. പഴശ്ശികുടീരത്തിൽ പുഷ്പാർച്ചനക്ക്  ശേഷമാണ് പൊതു സമ്മേളനം ആരംഭിച്ചത്. രാജ് മോഹൻ ഉണ്ണിത്താൻ, വി.ഡി. സതീശന്‍, ബെന്നി ബെഹന്നാന്‍, കെ സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, കെ പി അനില്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ അംഭിസംബോധന ചെയ്യും. മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും പ്രവര്‍ത്തനഫണ്ട് കെ പി സി സി പ്രസിഡന്റിന് കൈമാറും. ദേശീയ സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍, എ ഐ സി സി അംഗം പി. കെ ജയലക്ഷ്മി, എന്‍ ഡി അപ്പച്ചന്‍, പി വി ബാലചന്ദ്രന്‍, കെ എല്‍ പൗലോസ്, കെ. സി റോസക്കുട്ടി, പി പി ആലി, കെ. കെ അബ്രഹാം, എം എസ് വിശ്വനാഥന്‍,എന്‍ കെ വര്‍ഗീസ്, പ്രഭാകരന്‍മാഷ്, കെ.വി പോക്കര്‍ഹാജി, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍സ്വീകരണമാണ് മാനന്തവാടിയില്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് നിയോജകമണ്ഡലങ്ങളിലെയും പ്രവര്‍ത്തകരും നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *