October 5, 2026

കാലിക രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന്‍റെ പ്രസക്തി വര്‍ധിക്കുന്നു: പി പി എ കരീം

0
DSC_0397-copy
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന: കാലിക രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന്‍റെ പ്രസക്തി വര്‍ധിച്ച് വരുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി പി എ കരീം പ്രസ്താവിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി പൊഴുതനയില്‍ സംഘടിപ്പിച്ച കൗണ്‍സില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് റസാഖ് കല്‍പ്പറ്റ അദ്ധ്യക്ഷത വഹിച്ചു. നേരത്തെ ക്യാമ്പിന് തുടക്കം കുറിച്ച് കൊണ്ട് പി ആലി പതാക ഉയര്‍ത്തി. ട്രഷറര്‍ സലിം മേമന സ്വാഗതമാശംസിച്ചു. ജനറല്‍ സെക്രട്ടറി ടി ഹംസ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ കെ റഷീദ്, സി മൊയ്തീന്‍കുട്ടി, യഹ്യാഖാന്‍ തലക്കല്‍, പി ഇസ്മയില്‍, കെ ഹാരിസ്, എം പി നവാസ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ ഷാഫി ചാലിയം, ടി പി എം ബഷീര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി മുസ്‌ല്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്‌ലിം ലീഗ് മാര്‍ഗ്ഗരേഖ സെക്രട്ടറി എം മുഹമ്മദ് ബഷീര്‍ അവതരിപ്പിച്ചു. മണ്ഡലം ഭാരവാഹികളായ സി കെ ഇബ്രാഹിം ഹാജി, സലാം നീലിക്കണ്ടി, ഉസ്മാന്‍ പഞ്ചാര, കെ കെ ഹനീഫ, എ കെ റഫീഖ് പ്രസീഡിയം നിയന്ത്രിച്ചു. മുജീബ് കെയംതൊടി, സി ടി ഹുനൈസ്, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, നാസര്‍ പൊഴുതന, ഖാദര്‍ മടക്കിമല, പി ബാലന്‍, വി പി സി ലുക്മാനുല്‍ ഹകീം, മുനീര്‍ വടകര, നാസര്‍ കാതിരി, സി മമ്മി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *