മീനങ്ങാടി ഐഎച്ച്ആർഡി കോളേജിനോട് സാങ്കേതിക പഠന വകുപ്പ് കാണിക്കുന്ന അനാസ്ഥ ഒഴിവാക്കണമെന്ന് എ ഐ എസ് എഫ് ബത്തേരി മണ്ഡലം
മീനങ്ങാടി: മീനങ്ങാടി ഐഎച്ച്ആർഡി കോളേജിനോട് സാങ്കേതിക പഠന വകുപ്പ് കാണിക്കുന്ന അനാസ്ഥ ഒഴിവാക്കി ആവശ്യമായ ഫണ്ട് ലഭ്യമാക്കി ഭൗതിക സാഹചര്യം കമ്പ്യൂട്ടര്‍ ലാബ്, ഡിജിറ്റൽ ലൈബ്രറി എന്നീ സൗകര്യങ്ങളോടെ വിപുലപ്പെടുത്തണമെന്ന് എ ഐ എസ് എഫ് ബത്തേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻറ് എൻ..ഫാരീസ് ഉദ്ഘാടനം ചെയ്തു. ബിമൽ ജോർജ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി സി.എം.സുധീഷ് , എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി എ.കെ.ജാഫർ, ഇ.അഭിജിത്ത് , സി.അനാമിക, അജയ് പി മോഹൻ, ഒ.സന്തോഷ് കുമാർ, എൽ ദൊ വെട്ടി കാട്ടിൽ, കെ.ആർ. അതുല്യ, എസ്.ആതിര, എം.അശ്വിൻ എന്നിവർ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാവകാശം – പ്രശ്നങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ സെമിനാർ നടത്തി.






Leave a Reply