July 14, 2026

നല്ലൂർനാട് കാൻസർ ആശുപത്രിയിൽ റേഡിയോ തെറാപ്പി ചികിത്സ ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ ജില്ലയിലെ ഏക കാൻസർ ചികിൽസാലയയായ നല്ലൂർനാട് അംബേദ്ക്കർ
മെമ്മോറിയൽ  കാൻസർ കെയർ യൂണിറ്റിൽ റേഡിയോ തെറാപ്പി ചികിത്സ ആരംഭിച്ചു.
കേരളത്തിൽ ജില്ലാതലത്തിലുള്ള രണ്ടാമത്തെ കാൻസർ കെയർ യൂണിറ്റാണ്
നല്ലൂർനാട്   ട്രൈബൽ ആശുത്രിയിൽ ഒരുക്കിയിരിക്കുന്നത്.
കേരളത്തിൽ സർക്കാർ ആസ്പത്രിക്ക് കീഴിൽ എറണാകുളത്ത് മാത്രമാണ് കാൻസർ കെയർ
യൂണിറ്റുള്ളത്. 


കേന്ദ്ര–സംസ്ഥാന വിഹിതമായി ലഭിച്ച 4.04 കോടി രൂപ
മുടക്കിയാണ് റേഡിയോ  തെറാപ്പി യൂണിറ്റ് യാഥാർത്യമാക്കിയത്.
ദേശീയ കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് ജില്ലാ കാൻസർ കെയർ യൂണിറ്റ്
പ്രവർത്തിക്കുന്നത്.

2008-ൽ  സംസ്ഥാന സർക്കാർ  ഇവിടെ ടെലി കൊബാൾട്ട് യൂണിറ്റ് അനുവദിച്ചു.
ബിആർജിഎഫ് പദ്ധതിയിലൂടെ  3.64 കോടി രൂപ ആദ്യം അനുവദിച്ചെങ്കിലും ഫണ്ട്
തികയാത്തതിനെ തുടർന്ന്
മറ്റ് ഫണ്ടുകൾ കൂടി ചേർത്താണ് പദ്ധതി നടപ്പിലാക്കിയത്.  1.05 കോടി രൂപ
ഉപയോഗിച്ച് മെഷീൻ സ്ഥാപിക്കുന്നതിനുള്ള മുറിയുടെ സുരക്ഷാഭിത്തിയും മറ്റും
പണിതു.

  2.99 കോടി രൂപ വിനിയോഗിച്ചാണ് ടെലി കൊബാൾട്ട് റേഡിയേഷൻ മെഷീൻ
സ്ഥാപിച്ചത്. റേഡിയേഷന്റെ അളവ് തിട്ടപ്പെടുത്തി യൂണിറ്റിനു അംഗീകാരം
നൽകിയത്  അറ്റോമിക് എനർജി റഗുലേറ്ററി ബോർഡാണ്.
 രോഗികൾക്ക് റേഡിയേഷൻ നൽകാൻ ആയതിലൂടെ ജില്ലയിലെ ആദിവാസി
വിഭാഗത്തിലുൾപ്പെടെയുള്ള നിർധന രോഗികൾക്ക് ഏറെ ആശ്വാസമാവും. നല്ലൂർനാട്
ഗവ  ട്രൈബൽ ആശുത്രി പ്രവർത്തിക്കുന്നത് മാനന്തവാടി ബ്ളോക്ക് പഞ്ചായത്തിനു
കീഴിലാണ്.  ജില്ലാ കാൻസർ കെയർ യൂണിറ്റിന്റെ വികസനത്തിനായി ജില്ലയിലെ
ത്രദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എല്ലാം സഹകരിക്കുന്നുണ്ട്.
  ഒ.ആർ. കേളു എംഎൽഎ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത്
പ്രസിഡന്റ് പ്രീതാ രാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ്
ടി. ഉഷാുമാരി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, എടവക
പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ, എൻഎച്ച്എം മാനേജർ ഡോ. ബി. അഭിലാഷ്,
കാൻസർ കെയർ യൂണിറ്റ് നോഡൽ ഓഫിസർ ഡോ. എം. സന്തോഷ്, ഡോ. നസീബ,
ജനപ്രതിനിധികളായ ഒ.ആർ. രഘു, തങ്കമ്മ യേശുദാസ്, ഫാത്തിമ ബീഗം, കെ.കെ.സി.
മൈമൂന, ബിന്ദു ജോൺ, മനു ജി. കുഴിവേലി, നിർമ്മിതി മാനേജർ ഒ.കെ. സാജിത്ത്,
മുൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുൾ അഷറഫ്, ജിതിൻ ഭാനു
എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *