ആസിഫക്ക് ഐക്യദാർഢ്യവുമായി യുവജനതാദൾ യു പ്രതിഷേധ പ്രകടനം നടത്തി
കൽപറ്റ: കാശ്മീരിലെ കഠുവയിൽ 8-വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിൽ പ്രതിഷേധിച്ച് യുവജനതാദൾ പ്രതിഷേധ പ്രകടനം നടത്തി.ഇത്രയും ക്രൂരമായ സംഭവം നടന്നിട്ട് രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡിയുടെ മൗനം ദുരൂഹമാണെന്നും രാജ്യത്തിന്റെ ക്രമസമാധാന നില തകർന്നുവെന്നും യുവജന താദൾ ആരോപിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ഷബീറലി, ജില്ലാ പ്രസിഡന്റ് യു.എ.അജമൽ സാജിദ്, സി.പി.റഹീസ്,എസ്.മഹേഷ്, പി.ജെ.ജോമിഷ്, വി.സജീവ്, ഡി.സി.അരുൺ, നാജിഷ്പയത്തോത്ത്, ജിതിൻ രാജേന്ദ്രൻ, ആർ.അനന്തു എന്നിവർ നേതൃത്വം നൽകി.






Leave a Reply