May 3, 2024

ആസിഫയുടെ അറുകൊലയിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

0
07 1
കൽപ്പറ്റ :ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ എട്ട് വയസ്സു മാത്രം പ്രായമുള്ള പിഞ്ചുബാലികയെ ക്ഷേത്രത്തിനുള്ളിൽ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ടവരെയും, ഉത്തർപ്രദേശിൽ 18വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കുകയും, കുട്ടിയുടെ പിതാവിനെ അടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിലെ BJP MLAയ്ക്കും, കൂട്ടാളികൾക്കെതിരെയും ശക്തമായ നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ടും, പ്രതികളെ മുഴുവൻ സംരക്ഷിക്കുന്ന BJP ഗവൺമെന്റിന്റെ നടപടികളെ വിമർശിച്ചും, രാജ്യത്ത് വർദ്ധിച്ചു വരുന്ന അക്രമ- ബലാത്സംഗ-കൊലപാതകങ്ങൾക്കെതിരെ ജനമനസാക്ഷിയുണരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട്, എ ഐ.സി.സി. സി പ്രസിഡന്റ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഇന്നലെ അർദ്ധരാത്രി ഡൽഹിയിൽ നടന്ന ജനകീയ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യപിച്ച്  കൊണ്ട് കൽപ്പറ്റ ബ്ലേക്ക് കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു കെപിസിസി മെമ്പർ പി പി ആലി ,ഗിരീഷ് കൽപ്പറ്റ മോഹൻ ദാസ് കോട്ടക്കൊല്ലി ,ആർ ഉണ്ണികൃഷ്ണന്‍ ,സാലിറാട്ടക്കൊല്ലി ,ഒ ,പി .മുഹമ്മദ് കുട്ടി ,എസ് മണി ,എം ജി സുനിൽകുമാർ ,സുബൈർ ഓണി വയൽ ,പി കെ മുരളി ,ആൻറണി ടി ജെ, മഹേഷ് കേളേത്ത് എന്നിവർ നേത്രത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *