നാളെ നടക്കുന്ന ലോംഗ് മാര്‍ച്ച് വിജയിപ്പിക്കണം: യു.ഡി.എഫ്
കല്‍പ്പറ്റ: വയനാടിന്റെ റെയില്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഇടതുസര്‍ക്കാര്‍ നടപടിക്കെതിരെ നാളെ നടക്കുന്ന ലോംഗ് മാര്‍ച്ച് വിജയിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സി.പി വര്‍ഗീസ്, കണ്‍വീനര്‍ പി.പി.എ കരീം എന്നിവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവുകളെയും, നടപടി ക്രമങ്ങളെയും പോലും പരിഹാസ്യമാക്കുന്ന വിധത്തിലുള്ള ബാഹ്യ ഇടപെടലുകളാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതയുടെ പേരില്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച റെയില്‍പാതക്ക് വേണ്ട് വയനാട്ടുകാര്‍ ചാടിയിട്ട് കാര്യമില്ലെന്ന് മന്ത്രി സുധാകരന്‍ നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. പാതയുടെ അലൈമാന്റ് മാറ്റാനുള്ള ശ്രമങ്ങളും പിന്‍വാതിലിലൂടെ നടക്കുന്നുണ്ട്. ജനാധിപത്യ വിരുദ്ധമായ പിന്‍വാതില്‍ നീക്കങ്ങളാണ് ഒരു വര്‍ഷത്തിലധികമായി നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുടെ കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. സംസ്ഥാന സര്‍ക്കാറിന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത നടപ്പാക്കാന്‍ സാധിക്കുമെന്ന് ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടിട്ട് പോലും അനങ്ങാപ്പാറ നയം തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.





Leave a Reply