May 30, 2026

ലോംഗ് മാര്‍ച്ച് വിജയിപ്പിക്കുക: മുസ്‌ലിം ലീഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേന്ദ്രം അനുമതി നല്‍കുകയും പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്ത റെയില്‍പാതയുടെ തുടര്‍ നടപടികള്‍ ഏകോപിപ്പിക്കേണ്ട കേരള സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മയില്‍ നാളെ ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് നടക്കുന്ന ലോംഗ് മാര്‍ച്ച് വിജയിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.പാത അട്ടിമറിക്കാനുള്ള ഗൂഡ നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. പാതക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചുവെന്നും കര്‍ണ്ണാടകയാണ് കേരളത്തിന്റെ ശത്രുവെന്നും ബന്ധപ്പെട്ട മന്ത്രി തന്നെ കേരള നിയമസഭയെ തെറ്റിദ്ധരിപ്പിക്കയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ കാര്യക്ഷമമായി ഉപയോഗിച്ച് എത്രയും പെട്ടെന്ന് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത സാക്ഷാല്‍കരിക്കാനുള്ള ബാധ്യത കേരള സര്‍ക്കാറിനുണ്ട്. എന്നാല്‍ റെയില്‍പാതയെ ഇല്ലാതാക്കി വയനാടിന്റെ പിന്നാക്കാവസ്ഥ ഇരട്ടിയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഗതിമുട്ടിയ ജനങ്ങള്‍ മാര്‍ച്ചിനിറങ്ങുന്നത്. ഇത് വിജയിപ്പിക്കേണ്ടത് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും കടമയാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *