May 19, 2024

കല്ലോടി സെന്‍റ്.ജോര്‍ജ് ഫൊറോന ദേവാലയത്തിന്‍റെ പ്ലാറ്റിനം ജൂബിലി സമാപനാഘോഷങ്ങള്‍ തുടങ്ങി

0
കല്ലോടി സെന്‍റ്.ജോര്‍ജ് ഫൊറോന ദേവാലയത്തിന്‍റെ ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി സമാപനാഘോഷങ്ങള്‍ തുടങ്ങി. ഇന്നലെ പള്ളിയില്‍ മുന്‍ വികാരി ഫാ.ജോസ് കൊച്ചറയ്ക്കലിന്‍റെ പൌരോഹിത്യ രജത ജൂബിലി ആഘോഷങ്ങള്‍ നടന്നു. അതോടൊപ്പം വിവാഹത്തിന്‍റെ രജത,സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഇടവകയിലെ മുപ്പതോളം ദമ്പതികളുടെ ജൂബിലി സംഗമവും നടന്നു. ദേവാലയത്തില്‍ നടന്ന ആഘോഷപൂര്‍വമായ ദിവ്യബലിയ്ക്ക് ഫാ.ജോസ് കൊച്ചറയ്ക്കല്‍, ഫാ.അഗസ്റ്റിന്‍ പുത്തന്‍പുര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ ജൂബിലേറിയന്‍മാരെ പൊന്നാട അണിയിച്ചും മൊമന്‍റോ നല്‍കിയും ആദരിച്ചു. വികാരി ഫാ.അഗസ്റ്റിന്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ചു. ഫാ.സുനില്‍ മഠത്തില്‍, ജോസ്.പള്ളത്ത്, സാബു.ചക്കാലക്കുടി, ആന്‍റണി കെ.എ, ജോസ്.മച്ചുകുഴി, ലോറന്‍സ് കെ.ജെ, ഷൈജു പി.ജി, ബീന.കെ, ജോണി.കുഴിമുള്ളില്‍, മത്തച്ചന്‍ കുന്നത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.  18.04.18 ന് രാവിലെ 10 മണിക്ക് കല്ലോടി യു.പി.സ്കൂളില്‍ മാതൃ-പിതൃ സംഗമവും ബോധവല്‍ക്കരണ സെമിനാറും നടക്കും. വികാരി. ഫാ.അഗസ്റ്റിന്‍ പുത്തന്‍പുര അധ്യക്ഷത വഹിക്കും.    എ.കെ.സി.സി രൂപതാ ഡയറക്ടര്‍ ഫാ.ആന്‍റോ മമ്പള്ളില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്ക്‌ പ്രിന്‍സിപ്പല്‍ ഗ്രേസ്സി ജേക്കബ്, വര്‍ക്കി നിരപ്പേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഇടവകയുടെ വിവിധ ഭാഗങ്ങളില്‍നിന്നും അഞ്ഞൂറോളം മാതാപിതാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *