May 1, 2026

കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ വിഷ രഹിത ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രം ആരംഭിച്ചു.

0
IMG-20180418-WA0018
By ന്യൂസ് വയനാട് ബ്യൂറോ
വിഷ രഹിത ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രം ആരംഭിച്ചു.

കൽപ്പറ്റ: നബാർഡിന് കീഴിൽ രൂപീകരിച്ച കാർഷികോൽപ്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വിഷ രഹിത ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രം തുറന്നു. പുതിയ ബസ് സ്റ്റാൻഡിന് സമീപം  വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് കെട്ടിടത്തിലാണ് ഔട്ട് ലെറ്റ് തുടങ്ങിയത്. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നബാർഡ് സി.ജി.എം. എൻ.എസ്. സജികുമാർ അധ്യക്ഷത വഹിച്ചു. മാനേജിംഗ്  ഡയറക്ടർ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി സച്ചിദാനന്ദൻ, സാബു പാലാട്ടിൽ, വേവിൻ  ഡയറക്ടർമാരായ   ജി.ഹരിലാൽ, സി.ടി.പ്രമോദ്, കെ.രാജേഷ്, ബെഹനാൻ, എൻ.എസ്.ധന്യ, ശാന്തകുമാരി തുടങ്ങിയവർ സംബന്ധിച്ചു .വിവിധ ഉല്പാദക കമ്പനികളുടെ  ഉല്പന്നങ്ങളും മൂല്യവർധിത ഉല്പന്നങ്ങളും വിപണന കേന്ദ്രത്തിൽ ലഭ്യമാക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *