ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ – ജനകീയ വിചാരണ നടത്തി
കൽപറ്റ: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ(എച്ച് ആർ പി എം) നേതൃത്വത്തിൽ കൽപറ്റ പഴയ ബസ് സ്റ്റാൻന്റ് പരിസരത്ത് ആസിഫ എന്ന 8-വയസ്സുകാരിയെ 7- ദിവസം തടങ്കലിൽ വെച്ച് മാറി മാറി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ 5 പേരേയും ജനകീയ വിചാരണ ചെയ്തു.പ്രതീകാത്മകമായി വധശിക്ഷക്ക് വിധിച്ച് പരസ്യമായി തൂക്കിലേറ്റി. ജില്ലാ പ്രസിഡന്റ് പി.ജെ.ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ.ബെഞ്ചമിൻ ഈശ്വേ അധ്യക്ഷത വഹിച്ചു.മുസ്തഫ എങ്കിൽ, ഹംസ മുരിങ്ങക്കൽ, കെ. ഭഗീരഥൻ, രതീഷ്സി കൽപ്പറ്റ, കെ.പി.റഹീസ്, ഡോ.ജയപ്രകാശ്, ജോസഫ് അമ്പാട്ട്, സലീഷ് കൽപറ്റ, കെ. വിനീഷ് എന്നിവർ പ്രസംഗിച്ചു






Leave a Reply