October 3, 2026

കൽപറ്റ നഗരവികസനം 20 കോടി രൂപയുടെ ഡി പി ആർ തയ്യാറാക്കി

0
05-3
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: കൽപറ്റ  ടൗൺ നവീകരണത്തോടനുബന്ധിച്ച് ഡി പി  ആർ തയ്യാറാക്കുന്നതിന് വേണ്ടി ഊരാളുങ്കൽ ലേബർ കോൺടാക്റ്റ് സൊസൈറ്റിയുടെ വിദഗ്ധ സംഘം  കൽപറ്റ  ടൗണിൽ പരിശോധന നടത്തി.  ജില്ലാ അസി. ടൗൺ പ്ലാനർ ആർ.ബോസും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഡ്രെയിനേജ്, ഫുട്പാത്ത് നവീകരണം, കൈവരി, സ്ട്രീറ്റ് ലൈറ്റുകൾ, പ്രത്യേക ട്രാഫിക്  ജഗ്ഷനുകൾ,  ഓട്ടോമറ്റിക് ട്രാഫിക് സിഗ്നലുകൾ, പ്രധാനപ്പെട്ട അഞ്ച് കേന്ദ്രങ്ങളിൽ വൈ-ഫൈ ബസ് സ്റ്റോപ്പുകൾ, ട്രാഫിക് പരിഷ്ക്കരണം, നഗരസൗന്ദര്യവത്കരണം, ലിങ്ക് റോഡുകളുടെ വിപുലീകരണം എന്നിവയാണ് ഡി പി ആർ ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.നഗരസഭയിൽ ചേർന്ന പ്രാഥമിക യോഗത്തിൽ സി.കെ.ശശീന്ദ്രൻ എം എൽ എ , നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, വൈസ് ചെയർമാൻ ആർ.രാധാകൃഷ്ണൻ, വികസന സ്റ്റാൻന്റിംഗ് ചെയർപേഴ്സൺ ബിന്ദു ജോസ്, കൗൺസിലർമ്മാരായ വി.ഹാരീസ്, കെ.ബാബു, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ എൻജിനീയർമാർ, ആർക്കിടെക്റ്റുകൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *