കല്‍പ്പറ്റ നഗരസഭ:യുവജന ക്ലബ്ബുകള്‍ക്ക് സ്‌പോട്‌സ് കിറ്റ് വിതരണം ചെയ്തു
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ യുവജന ക്ലബ്ബുകള്‍ക്ക് സ്‌പോട്‌സ് കിറ്റ് വിതരണം നടത്തി.നഗരസഭയില്‍ റജിസ്റ്റര്‍ ചെയ്ത 14 ക്ലബ്ബുകള്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്.നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ ആര്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.ജി.രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.കൗണ്‍സിലര്‍മാരായ വി.ഹാരിസ്,എ.പി.ഹമീദ്,ബിന്ദു ജോസ്,കെ.അജിത,ഇംപ്ലിമെന്റ് ഓഫീസര്‍ എ.അനില്‍കുമാര്‍,ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി.സഫറുള്ള,യൂത്ത് കോഡിനേറ്റര്‍ വി.നൗഷാദ് എന്നിവര്‍ സംസാരിച്ചു.






Leave a Reply