August 8, 2026

കല്ലോടി ഉദയാവായനശാലയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് നടത്തി

0
DSC_3002
By ന്യൂസ് വയനാട് ബ്യൂറോ
കത്വ, ഉന്നാവ് സംഭവങ്ങളുള്‍പ്പെടെ രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ച് വരുന്ന അക്രമങ്ങള്‍ക്കെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ കല്ലോടി ഉദയാവായനശാലയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് നടത്തി. ദാരുണമായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയെ സ്മരിച്ച് എട്ടു പെണ്‍കുട്ടികള്‍ ചേര്‍ന്ന്‍ പ്രതിഷേധജ്വാല തെളിയിച്ചു. വായ മൂടികെട്ടി ടൌണില്‍ നടത്തിയ പ്രതിഷേധ നടത്തത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ അണിചേര്‍ന്നു.തുടര്‍ന്ന്‍ ശ്രീ.ജോസ് പള്ളത്ത് നാടിന്‍റെ പ്രതിഷേധ സ്വരം ഉയര്‍ത്തി. വായനശാലാ പ്രസിഡന്‍റ് ജോര്‍ജ് പടകൂട്ടില്‍, സെക്രട്ടറി എന്‍.വി. ജോര്‍ജ്, ടോമി മാത്യു, തങ്കമ്മ ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *