August 10, 2026

ബാണാസുരയിൽ അപ്രതീക്ഷിത അതിഥിയായി സിനിമാതാരം സുരാജ് വെഞ്ഞാറമൂട്

0
IMG-20180419-WA0039
By ന്യൂസ് വയനാട് ബ്യൂറോ
മക്കൾക്കും മറ്റ്  കുടുംബാംഗങ്ങൾക്കുമൊപ്പം    വേനലവധി ആഘോഷിക്കാൻ  സിനിമാ നടൻ സുരാജ് വെഞ്ഞാറമൂട് ഇത്തവണ തിരഞ്ഞെടുത്തത് വയനാട് . കൂടുതൽ  വിനോദ സഞ്ചാരികൾ അനുദിനം ചുരം കയറി എത്തുന്ന വയനാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരാജും സംഘവുമെത്തി. ബാംഗ്ളൂരിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ച മുഴുവൻ അവർ വയനാട്ടിൽ ചിലവഴിച്ചു. 


പുഷ്പോത്സവം നടക്കുന്ന ബാണാസുര സാഗർ ഡാം പരിസരത്ത് ഉച്ചയോടെ എത്തിയ  സുരാജും കുടുംബവും ഒരു മണിക്കൂറിലധികം അവിടെ ചിലവഴിച്ചു. ഭാര്യ സുപ്രിയയും മക്കളും മറ്റ് കുടുംബാംഗങ്ങളുമായി രണ്ട് കാറുകളിലായാണ് തിരുവനന്തപുരത്ത് നിന്നും സംഘമെത്തിയത്. 

സിനിമകളിൽ മാത്രം കണ്ട് പരിചിതമായ ഹാസ്യ സാമ്രാട്ടിനെ അടുത്ത് കണ്ടപ്പോൾ കൂടെ നിന്ന് സെൽഫിയെടുക്കാൻ  വയനാട്ടുകാരും ബാണാസുരയിലെത്തിയ  വിനോദ സഞ്ചാരികളും തിരക്കുകൂട്ടി. ആരെയും നിരാശരാക്കാതെ എല്ലാവരെയും സന്തോഷിപ്പിച്ചാണ് പ്രിയ നടനും കുടുംബവും മടങ്ങിയത്. 
       ഏകദേശം നൂറിലധികം മലയാള സിനിമയിൽ അഭിനയിച്ചിട്ടുള്ള  സുരാജ് വെഞ്ഞാറമൂടിന് മൂന്ന് തവണ സംസ്ഥാന ഫിലിം അവാർഡും 2014-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിംഗിന്റെയും മറ്റും തിരക്കുകൾക്കിടയിൽ കുടുംബാംഗങ്ങളൊടൊപ്പം  വയനാട് വരാനും ബാണാസുര പുഷ്പോത്സവം അടക്കം  കണ്ട് ആസ്വദിക്കാനും കഴിഞ്ഞിൽ സന്തോഷമുണ്ടന്ന്  അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *