May 4, 2024

മാനിഷാദ പ്രതിഷേധ സദസ്സ് നടത്തി

0
Appan 1
മുട്ടില്‍: മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജമ്മുകശ്മീരില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിലും ഉത്തരേന്ത്യയില്‍ ആകമാനം സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ക്രൂരകൃത്യത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കെ പി സി സിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന മാനിഷാദ എന്ന പ്രതിഷേധ സദസ് കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ പയന്തോത്ത് സ്വാഗതവും, എം ഒ ദേവസ്യ, മോഹന്‍ദാസ്, ഉമ്മര്‍ പൂപ്പറ്റ, സുന്ദര്‍രാജ് എടപ്പെട്ടി, കെ പത്മനാഭന്‍, ബാബു പിണ്ടിപ്പുഴ, പി കൃഷ്ണന്‍, കെ ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *