May 30, 2026

വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെഹന്തിഫെസ്റ്റ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മയായ മഹിതയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 ന്  ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ മെഹന്തി ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും വിജയികൾക്ക് നൽകും.മഹിതയിലെ അംഗങ്ങൾ ഒരുക്കുന്ന തലശ്ശേരി വിഭവങ്ങളോട് കൂടിയ മഹിത പലഹാരക്കടയും സജ്ജീകരിക്കും. രജിസ്ട്രേഷൻ ഉച്ചക്ക് 12 മണി മുതൽ 2 മണി വരെ.കൂടുതൽ വിവരങ്ങൾക്ക് 9747920060, 9496282455 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് കെ ഇ റഹ്മമത്ത്, സെക്രട്ടറി കെ ദിൽഷാദ്, വൈസ് പ്രസിഡണ്ട് ഷീജ ജോയ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *