May 6, 2024

അഴിമതിയും സ്വജനപക്ഷപാതവും സ്വാര്‍ത്ഥതയുമില്ലാത്ത ഒരു പുത്തന്‍ സമൂഹ സുസ്ഥിതിക്കായി ഒന്നിച്ച് അണിചേരാം – മാര്‍.ജോസ് പൊരുന്നേടം.

0

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial;float:none;display:inline”>സൃഷ്ടിക്കുന്ന അഴിമതിക്കും സ്വാര്‍ത്ഥതക്കും സ്വജനപക്ഷപാതത്തിനും എതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ച് അണിചേര്‍ന്ന്‍ അഴിമതി ഇല്ലാത്ത സ്വാര്‍ത്ഥത ഇല്ലാത്ത സ്വജനപക്ഷപാതമില്ലാത്ത ഒരു പുത്തന്‍ സമൂഹ സൃഷ്ടിക്കായ് എല്ലാവരും യത്നിക്കണമെന്ന്‍ മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍.ജോസ് പൊരുന്നേടം ആഹ്വാനം ചെയ്തു . നമ്മുടെ രാജ്യത്ത് ഒരു അഴിമതി വിരുദ്ധസംസ്ക്കാരം വളര്‍ത്തി എടുക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ ഏറ്റവുംവലിയ ആവിശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.മനുഷ്യനെ ജ്വലിപ്പിക്കുന്നത് ദൈവമാണ്. അനുതപിച്ച് ദൈവസ്നേഹത്തിലേക്ക് മടങ്ങി വരണമെന്നും, ദൈവീക നന്മ അനുഭവിച്ചറിഞ്ഞ് ഏറ്റുപറഞ്ഞ് ജീവിക്കുവാന്‍ നമ്മുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജൂബിലി വര്‍ഷം പുറകോട്ടു നോക്കുവാനുള്ള അവസരമാണ്. മുന്നിലുള്ളവയെ ലക്ഷ്യം വച്ച് സഞ്ചാരപഥത്തില്‍ നിന്ന് തെല്ല് വിരമിച്ച്, തിരുത്തേണ്ടവയെ തിരുത്തുവാനും, മാറ്റെണ്ടവയെ മാറ്റുവാനും, മുറിക്കേണ്ടവയെ അറത്തു മുറിക്കുവാനും നമ്മള്‍  തയ്യാറാകണം. മാറ്റങ്ങള്‍ അനിവാര്യമാണ്. അതു മാത്രമേ ശാശ്വതമായിട്ടുള്ളു. നമ്മുടെ കര്‍ഷക സഹോദരങ്ങള്‍ക്ക്  പഴയ കൃഷിരീതികള്‍ ഉപേക്ഷിക്കുവാന്‍ കഴിയണം.  പുതിയ കാലഘട്ടത്തില്‍ കൂടുതല്‍ ശാസ്ത്രീയമായ മികച്ച രീതിയില്‍ ജൈവ വളം ഉപയോഗിച്ച് കുറഞ്ഞ സ്ഥലത്തു നിന്ന് കൂടുതല്‍ വിളവ്‌ ഉല്‍പാദിപ്പിക്കുവാന്‍ കഴിയുന്ന നൂതന മാര്‍ഗങ്ങളിലേക്ക് തിരിയണം. വയനാട് സ്വര്‍ഗ്ഗമാണ്. അതിനെ നരകമാക്കുന്നത് ആരെന്ന് തിരിച്ചറിയാന്‍ വിമര്‍ശനാത്മകമായ ഒരു ആത്മ പരിശോധനക്ക് എല്ലാവരും തയ്യാറാകണം. ഫ്ലെക്സ് സംസ്ക്കാരവും അതു പോലുള്ള പരിസ്ഥിതിക്കും പരിസര ശുചിത്വത്തിനും ക്ഷതമേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വെടിയുവാന്‍ നമ്മള്‍ക്ക് ഇനിയും കഴിയാത്തത് ഖേദകരമാണ്.

     ഒരു വര്‍ഷം നീണ്ടു നിന്ന കല്ലോടി സെന്‍റ്.ജോര്‍ജ് ഫൊറോന ദേവാലയത്തിന്‍റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനത്തില്‍ കല്ലോടിപ്പള്ളി വികാരി ഫാ.അഗസ്റ്റിന്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ചു. 75 വയസ്സ് കഴിഞ്ഞ ഇടവകയിലെ ആദ്യകാല കുടിയേറ്റക്കാരെ അഭിവന്ദ്യ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. ജൂബിലി യോടനുബന്ധിച്ചു തയ്യാറാക്കിയ സ്മരണികയുടെ പ്രകാശന കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു. ആഘോഷക്ക മ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.എ ആന്‍റണി, വൈസ് ചെയര്‍മാന്‍ ഫാ.സുനില്‍ മഠത്തില്‍, ജോയിന്‍റ്. കണ്‍വീനര്‍ അബ്രാഹം കുഴിമുള്ളില്‍,ലോറന്‍സ് കെ ജെ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ജോസ്.മച്ചുകുഴി, സാബു ചക്കാലക്കുടി, ഷൈജു പി.ജി, പി റ്റി ജോര്‍ജ്, മത്തച്ചന്‍ കുന്നത്ത്,എന്‍.വി ജോര്‍ജ്, വര്‍ക്കി.മാണിയത്ത്, ഷൈജന്‍ പതിപ്പള്ളില്‍, സി.റ്റി അബ്രാഹം,  പൈലി ഇ.വി. ജോബന്‍, ജൈസണ്‍ കൊച്ചുകുളത്തിങ്കല്‍, സേവ്യര്‍ കെ.ജെ, ജോസ്.കാക്കരക്കുന്നേല്‍, സാല്‍വി, വല്‍സ കെ.റ്റി തുടങ്ങിയവര്‍ നേതൃത്വംനല്‍കി. തുടര്‍ന്ന് എല്ലാവര്‍ക്കും സ്നേഹവിരുന്ന്‍ നല്‍കിയതോടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. 
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *