മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ മുനീർ തോൽപ്പെട്ടിയുടെ ഫോട്ടോകളുടെ ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചു
'
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ മുനീർ തോൽപ്പെട്ടിയുടെ ഫോട്ടോകളുടെ ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചു.
വനം,വന്യജീവി, പരിസ്ഥിതി എന്നീ വിഷയങ്ങളിലുള്ള ചിത്രങ്ങളാണ്
വേനൽ പച്ച എന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്.
ആർട്ടിസ്റ്റ് അനീസ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
പഴശ്ശി ഗ്രന്ഥാലയം ഭരണ സമിതി അംഗം എം.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വി.കെ പ്രസാദ് , ജോബിൻ ജോസ് എന്നിവർ സംസാരിച്ചു.
ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്.






Leave a Reply