വൈത്തിരി പോലീസിന് ബിഗ് സല്യൂട്ട്
അർധരാത്രിയിൽ കാട്ടാനക്കൂട്ടത്തെ വകവെക്കാതെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ച വൈത്തിരി പോലീസിന്റെ നടപടിയിൽ അഭിനന്ദന പ്രവാഹം .കഴിഞ്ഞ ദിവസം
കോളനിയിലെ കുടിലിൽ വെച്ച് പ്രസവിച്ച യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയാണ് വൈത്തിരി പോലീസ് മാതൃകയായത് .ചുണ്ടേൽ ആനപ്പാറ കാട്ടു നായ്ക്ക കോളനിയിലെ ആദിവാസി യുവതിയാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ കുടിലിൽ പ്രസവിച്ചത്. പ്രസവശേഷം യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കുവാൻ ആംബുലൻസ് ലഭിക്കാതെ പ്രയാസപ്പെട്ടപ്പോൾ തക്ക സമയത്ത് പോലീസ് ഓടി എത്തുകയായിരുന്നു. പുലർച്ചെ 1.45-ന് നാട്ടുകാർ സ്റ്റേഷനിൽ വിളിച്ച് ആവശ്യം അറിയിച്ചപ്പോൾ ലക്കിടിയിൽ പട്രോളിങ്ങിലായിരുന്ന പോലീസ് വാഹനവുമായി സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, നജീബ് എന്നിവർ അതിവേഗം എത്തി കാട്ടാന ശല്ല്യം പതിവായ വനപാതയിലൂടെ സഞ്ചരിച്ച് യുവതിയെയും കുഞ്ഞിനെയും കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു .പാതിരാത്രി പോലീസുകാർ ചെയ്ത സേവനം എടുത്ത് പറയേണ്ടത് തന്നെയാണ് .മനസാക്ഷി മരവിച്ചിട്ടില്ലാത്ത നല്ല മനസിൻറെ ഉടമകളായ പോലീസിലെ നല്ല മനസുകൾക്ക് അഭിനന്ദന പ്രവാഹമാണ്





Leave a Reply