May 30, 2026

മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന 29-ാംമത് ദേശീയറോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഗിഫ്റ്റ് ചെക്കിംഗ് നടത്തി

0
03-7
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന 29-ാംമത് ദേശീയറോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ഗിഫ്റ്റ് ചെക്കിംഗ് നടത്തി.ഹെല്‍മെറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വന്നവരും പരിശോധനയില്‍ കുടുങ്ങി.ഗിഫ്റ്റ് ചെക്കിംഗ് ദിവസമായതുകൊണ്ട് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ താക്കീത് നല്‍കി വിട്ടു.വാഹനത്തിന്റെ എല്ലാ രേഖകളുമായി കൃത്യമായും റോഡ് നിയമമനുസരിച്ച് വാഹനമോടിച്ചവരെ മോട്ടോര്‍ വാഹന വകുപ്പ് അഭിനന്ദിക്കുകയും അവര്‍ക്ക് ഗിഫ്റ്റ് നല്‍കുകയും ചെയ്തു.കല്‍പ്പറ്റ ആര്‍.ടി.ഒ വി.സജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എം.വി.ഐ ടി.പി.യൂസഫ്,എസ്.ഐ പി.സുദനന്‍,എ.എം.വി.ഐ-മാരായ എസ്.പി. അനൂപ്,എസ്.മുരുകേഷ് എന്നിവരും ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *