ശ്വാസകോശ രോഗനിര്‍ണയ ക്യാമ്പ് നടത്തി
കല്‍പ്പറ്റ:മോട്ടോര്‍ വാഹനവകുപ്പ് കെ.എസ്.ആര്‍.ടി.സി.എന്നിവരുടെ സഹകരണത്തോടെ ആസ്റ്റര്‍ പള്‍മണോളജി വിഭാഗം മെയ് ഒന്നിനുള്ള ആഗോള ആസ്തമാ ദിനത്തോടനുബന്ധിച്ച് അഖിലകേരളാടിസ്ഥാനത്തില്‍ സൗജന്യ ശ്വാസകോശരോഗനിര്‍ണയ ക്യാമ്പ് നടത്തുതിന്റെ ഭാഗമായി കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം വയനാട് ആര്‍.ടി.ഒ വി.സജിത്ത് നിര്‍വഹിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ഇ.ഹൈദ്രു അധ്യക്ഷത വഹിച്ചു.ആസ്റ്റര്‍ മെഡ്‌സിറ്റി പ്രതിനിധി വി.ആര്‍.റിജില്‍നാഥ് മുഖ്യപ്രഭാഷണം നടത്തി.എം.വി.ഐ ടി.പി.യൂസഫ്,എസ്.ഐ പി.സുദനന്‍,എ.എം.വി.ഐ-മാരായ എസ്.പി.അനൂപ്,എസ്.മുരുകേഷ്,എ.പി.അശ്വിന്‍,ആര്‍.വികാസ്,എ.എം.അരു,ഇസ്മയില്‍ തൈവളപ്പില്‍,പ്രാണിയത്ത് അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.നാനൂറില്‍പരം രോഗികള്‍ പരിശോധനക്ക് എത്തി.ഇവര്‍ക്കുള്ള തുടര്‍ ചികിത്സയ്ക്കുള്ള സഹായവും ആസ്റ്റര്‍ മെഡ്‌സിറ്റി വഹിക്കും.







Leave a Reply