June 1, 2026

മേപ്പാടിയിൽ 180 കോടി രൂപയുടെ ടൂറിസം പദ്ധതിക്ക് മാസ്റ്റർ പ്ലാൻ .

0
IMG-20180425-WA0025
By ന്യൂസ് വയനാട് ബ്യൂറോ
ഏറെ ടൂറിസം സാധ്യതയുളള മേപ്പാടി ഗ്രാമപഞ്ചായത്തിൽ  ടൂറിസം മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായി അധികൃതർ  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . ഈ മാസം 26 ന് മേപ്പാടിയിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ് സുഹാസ്   മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്യും. അറിയപെടുന്നതും അറിയപ്പെടാത്തതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വികസനത്തിന് 180 കോടി രൂപയുടെ പദ്ധതിക്കാണ് മാസ്റ്റർ പ്ലാനിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് .കാരാപ്പുഴ ,മണിക്കുന്ന് മല ,കാരാളം കോട്ട ,ചെമ്പ്ര, സൂചിപ്പാറ .,സീതമം കുണ്ട് തുടങ്ങി പതിനഞ്ചോളം ടൂറിസം കേന്ദ്രങ്ങളിൽ നടത്തേണ്ട പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *