August 31, 2026

ഇ-സാക്ഷരത കൈവരിക്കാനൊരുങ്ങി കുടുംബശ്രീ പ്രവര്‍ത്തകര്‍

0
e-literacy
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : ഇ-സാക്ഷരത കൈവരിക്കാന്‍ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നു. കുടുംബശ്രീ ജില്ലാ മിഷന്റെ വായനശ്രീ പദ്ധതിയുടെ ഭാഗമായാണ് ഇ-സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ചാണ് സാക്ഷരതാ ക്ലാസ്സ് നടത്തുന്നത്. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കാണ് തുടക്കത്തില്‍ ക്ലാസ്സ് നടത്തിയത്. തുടര്‍ന്ന് ഗ്രന്ഥശാല തലത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി 60 ക്ലാസുകള്‍ നടത്താന്‍ സംഘാടകര്‍ ലക്ഷ്യമിടുന്നുണ്ട്. ഇന്റര്‍നെറ്റിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കല്‍ തുടങ്ങിയവയാണ് പഠിപ്പിക്കുന്നത്. 
സാക്ഷരതാ ക്ലാസ്സ് ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സാജിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസിസറ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.എ.ഹാരിസ്,  പി.കെ.ബാബു രാജ്, എ.കെ.മത്തായി, സി.യൂസഫ്, സുമേഷ് ഫിലിപ്പ്, ഫിറോസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *