May 14, 2024

കുടുംബശ്രീ ജില്ലാ കലോത്സവത്തിന് തുടക്കമായി:വാര്‍ഷികാഘോഷവും സ്റ്റേജിന മത്സരവും നാളെ

0
Vilambara Yathra
കല്‍പ്പറ്റ : കുടുംബശ്രീ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ്-2018 ജില്ലാതല കലോത്സവം ആരംഭിച്ചു. സ്റ്റേജിതര മത്സരങ്ങള്‍ക്കാണ് കല്‍പ്പറ്റ സരളാ ദേവി മെമ്മോറിയല്‍ എല്‍.പി സ്‌കൂളില്‍ തുടക്കമായത്. സ്റ്റേജിന മത്സരവും വാര്‍ഷികാഘോഷവും  നാളെ ബത്തേരി മുന്‍സിപ്പല്‍ ടൗഹാളില്‍ വെച്ച് നടക്കും. ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണനും, കലാമത്സരങ്ങളുടെ ഉദ്ഘാടനം മാനന്തവാടി എം.എല്‍.എ ഒ.ആര്‍.കേളുവും, കുടുംബശ്രീ ബ്ലോഗിന്റെ ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ സി.കെ.ശശീന്ദ്രനും നിര്‍വഹിക്കും. പ്രശസ്ത സംവിധായകന്‍ മനോജ് കാന മുഖ്യപ്രഭാഷണം നടത്തും. 
വാര്‍ഷിക പരിപാടികളുടെ പ്രചരണാര്‍ത്ഥം ബത്തേരിയില്‍ വിളമ്പര ഘോഷയാത്ര സംഘടിപ്പിച്ചു. ബത്തേരി സി.ഡി.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിളമ്പര ഘോഷയാത്രയില്‍ അഞ്ഞൂറോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നു. കുടുംബശ്രീ ചെണ്ടമേള യൂണിറ്റിന്റെ അകമ്പടിയോടെയായിരുന്നു വിളമ്പരഘോഷയാത്ര നടത്തിയത്. 
സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി  താലൂക്ക് തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചവരെയാണ് ജില്ലാ തലത്തിലേക്ക് പരിഗണിച്ചത്. സ്റ്റേജ് – സ്റ്റേജിതര വിഭാഗങ്ങളിലായി 29 ഇനങ്ങളിലാണ് ജില്ലാതല കലാ മത്സരങ്ങള്‍ നടക്കുന്നത്. ജൂനിയര്‍ – സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ബത്തേരി നഗരസഭാ ടൗണ്‍ ഹാളിലും മില്‍ക്‌സൊസൈറ്റി ഹാളിലുമായി രണ്ട് വേദികളിലായാണ് കലോത്സവം നടത്തുന്നത്. കഥ, കവിത, ചിത്രരചന, കവിതാ പാരായണം, പ്രസംഗം തുടങ്ങി സ്റ്റേജിത വിഭാഗ ഇനങ്ങളിലാണ് വ്യാഴാഴ്ച്ച മത്സരം നടത്തിയത്. സമാപന സമ്മേളന ശേഷം കുടുംബശ്രീ റോസ്സി തിയേറ്റേഴ്‌സ് സംഗീത ശില്‍പം അവതരിപ്പിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *