August 31, 2026

പച്ചത്തേയില:ആഗസ്റ്റ് മാസത്തെ താങ്ങുവില 13 രൂപയായി നിശ്ചയിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
പച്ചത്തേയിലയുടെ ആഗസ്റ്റ് മാസത്തെ താങ്ങുവില 13 രൂപയായി നിശ്ചയിച്ചു.  എ.ഡി.എം. കെ.എം.രാജുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരവും പച്ചത്തേയിലയ്ക്ക് നല്‍കുന്ന വിലയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം. ചെറുകിട തേയില കര്‍ഷകരില്‍ നിന്നും ഇല വാങ്ങുന്നവര്‍ ശരാശരി വിലയോ, ടീ ബോര്‍ഡ് പ്രൈസ് ഷെയറിങ്ങ് ഫോര്‍മുല പ്രകാരം നിശ്ചയിച്ച വിലയോ ഏതാണോ കൂടുതല്‍ അത് കര്‍ഷകര്‍ക്ക് നല്‍കി റിപ്പോര്‍ട്ട് നല്‍കണം. ടീ ബോര്‍ഡ് ഓഫ് ഇന്ത്യ ഫാക്ടറി അഡൈ്വസറി ഓഫീസര്‍ കെ.സുനില്‍കുമാര്‍, കരടിപ്പാറ ചെറുകിട തേയില കര്‍ഷക സംഘം പ്രസിഡന്റ് കെ.സി.കൃഷ്ണദാസ്, ഹാരിസണ്‍ മലയാളം ലിമിറ്റഡ് അസി.മാനേജര്‍ എം.മാധവന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *