July 14, 2026

കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം: ജനകീയ ചർച്ചക്ക് തുടക്കമിട്ട് സമരസഹായ സമിതി യുടെ നേതൃത്വത്തിൽ വാഹനജാഥ

0
02-12
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം ജനകീയ ചർച്ചക്ക് തുടക്കമിട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തിൽ വാഹനജാഥ ആരംഭിച്ചു.  രാവിലെ  കലക്ട്രേറ്റിന്  മുന്നിലെ  സമരപ്പന്തലിൽ ഡോ.പി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.പി പി ഷൈജൽ മുഖ്യ പ്രഭാഷണം നടത്തി.  കൽപ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സ്വീകരിണത്തിന് ശേഷം കണിയാമ്പറ്റയിൽ സമാപിച്ചു.സമാപന പരിപാടി അഡ്വ.വി ടി  പ്രദീപ് കുമാർ(ഹരിതസേന സംസ്ഥാന ചെയർമാൻ)ഉദ്ഘാടനം ചെയ്തു.ബോസ് വട്ടമറ്റത്തിൽ മുഖ്യ പ്രഭാഷണം നടത്തി.നീതി ലഭിക്കാൻ ഈ കുടുംബം ആത്മഹത്യ ചെയ്യാണോ എന്ന മുദ്രാവാക്യവുമായി നടക്കുന്ന ജാഥയിൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി എസ് ജോസഫ്,സാം പി മാത്യു,സാലി റാട്ടക്കൊല്ലി,  പി ടി പ്രേമാനന്ദൻ,ഗഫൂർ വേണ്ണിയോട്,
ചാക്കോ,ദേവസ്യ,മുകുന്ദൻ,അനിൽ കരണി, പ്രദീപ്കുമാർ,വർക്കി എന്നിവർ സംസാരിച്ചു.ജാഥയുടെ രണ്ടാം ദിവസമായ ഇന്ന് മാനന്തവാടി നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രയാണം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *