May 17, 2024

എസ്.എസ്.എൽ.സി. പരീക്ഷയിൽ തൃശ്ശിലേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് മിന്നുന്ന വിജയം

0
Img 20180503 Wa0042
മാനന്തവാടി:എസ്.എസ്.എൽ.സി. പരീക്ഷയിൽ തൃശ്ശിലേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് മിന്നുന്ന വിജയം. 76 പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഉൾപ്പെടെ 131 പേർ പരീക്ഷയെഴുതിയതിൽ 127 പേർ വിജയിച്ചു. വിജയിച്ചവരിൽ 72 പേരും ആദിവാസി വിദ്യാർത്ഥികളാണന്നതാണ് പ്രത്യേകത. 97 ശതമാനം വിജയം സ്കൂൾ നേടിയപ്പോൾ നാല് വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ചിട്ടയായ പാഠ്യ രീതിയും തീവ്രമായ പരിശീലനവും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവുമാണ് മികച്ച വിജയം നേടാൻ സഹായിച്ചതെന്ന് പ്രധാനാധ്യാപിക ലിസി പറഞ്ഞു.വി.ബി.ഷൈബി, അനോന വി.ബാബുരാജ്, അർച്ചന സുനിൽകുമാർ, ഫൈഹ ഷാജി എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.



AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *