May 5, 2026

പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച അൽന ജോൺസണ് എസ്.എസ്.എൽ.സി.ക്കും എ പ്ലസ്

0
IMG-20180503-WA0046
By ന്യൂസ് വയനാട് ബ്യൂറോ
പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച അൽന  ജോൺസണ് എസ്.എസ്.എൽ.സി.ക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ  സ്റ്റുഡന്റ് പോലീസ് കേഡറ്റായ അൽന ജോൺസൺ കഴിഞ്ഞ സ്കൂൾ ശാസ്ത്രമേളയിൽ വയനാട് ജില്ലയിലെ  തോടുകളിലും പുഴകളിലും കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് അവതരിപ്പിച്ച് ശ്രദ്ധേയായിരുന്നു .ലഹരിക്കെതിരെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നടത്തിയ ഫ്ലാഷ് മോബ് സംഘത്തിലും അംഗമായിരുന്നു. വെള്ളമുണ്ട ഇണ്ടിക്കുഴയിൽ ജോൺസന്റെയും കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ  അധ്യാപിക  ഷിജിയുടെയും മകളാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *