ജലഗതാഗതം അന്യം നിൽക്കുന്ന വയനാട്ടിൽ റെയിൽവെ സൗകര്യം ഒരുക്കണം
കൽപറ്റ: കടലും കപ്പലും അന്യം നിൽക്കുന്ന വയനാട് നിലമ്പൂർ റെയിൽവെയുമായി ബന്ധപ്പെടുത്തി ചരക്ക് നീക്ക ചെലവുകളും യാത്രാ ചെലവുകളും ലഘൂകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപറ്റ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.കെ.വാസുദേവൻ യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ഇ. ഹൈദ്രു അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി തനിമ അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി.ആർ.ഗ്ലാഡ്സൺ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ.ജോൺസൺ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.കെ.ഉസ്മാൻ, അഷറഫ് കൊട്ടാരം, കെ.കുഞ്ഞബ്ദുള്ള ഹാജി, അഷറഫ് വേങ്ങാട്, ജില്ലാ മുൻ പ്രസിഡന്റ്മൂസ്സ ഗുഡലായി, മുൻ പ്രസിഡന്റുമാരായ പരമേശ്വരൻ നായർ, കെ.കുഞ്ഞിരായിൻ ഹാജി, യൂത്ത് വിംഗ് പ്രസിഡന്റ് ഷാജികല്ലടാസ് വനിതാ വിംഗ് പ്രസിഡന്റ് കെ.പി.ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.







Leave a Reply