ആരോഗ്യ മന്ത്രി മെയ് 6ന് ജില്ലയില്‍,വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വയോജന ക്ഷേമവികസന പദ്ധതി പുനര്‍ജനിയുടെ ഉദ്ഘാടനം മെയ് 6ന് കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12ന്
ആരോഗ്യ- കുടുംബ ക്ഷേമ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍
നിര്‍വ്വഹിക്കും. ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.
എം.ഐ.ഷാനവാസ്. എം.പി. മുഖ്യാതിഥിയായിരിക്കും. എം.എല്‍.എ.മാരായ
ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, വിവിധ ജനപ്രതിനിധികള്‍,
ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആരോഗ്യകേരളം വയനാടിന്റെയും (നാഷണല്‍ ഹെല്‍ത്ത് മിഷന്‍), ആരോഗ്യ
വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിന്‍ മെയ് 6 ന് വൈകുന്നേരം 4.30 ന് മാനന്തവാടി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഊരുമിത്രം, പോഷകാഹാര പുനരധിവാസ
കേന്ദ്രത്തിന്റെയും ഉദ്ഘാടനവും ആരോഗ്യ- കൂടൂംബ ക്ഷേമ, സാമൂഹ്യ നീതി വകുപ്പ്
മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ ഒ.ആര്‍.കേളു എം.എല്‍.എ.
അദ്ധ്യക്ഷത വഹിക്കും.നല്ലൂര്‍നാട് ക്യാന്‍സര്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മാനന്തവാടി
ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും മന്ത്രി
നിര്‍വഹിക്കും.





Leave a Reply