മന്ത്രിസഭാ വാര്‍ഷികാഘോഷം:പന്തലൊരുങ്ങുന്നു,ഹൈടെക്കായി
മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്.കെ എം.ജെ സ്‌കൂളില്‍
എക്‌സിബിഷനും വിപണന മേളയ്ക്കുമായി തയ്യാറാക്കുന്നത് ഹൈടെക് പന്തല്‍. ജര്‍മന്‍
സ്ട്രക്ചര്‍ ടെക്‌നോളജിയില്‍ അലുമിനിയത്തില്‍ തീര്‍ത്ത തൂണുകളും മറ്റും ഉപയോഗിച്ചാണ്
നിര്‍മ്മാണം. ഫയര്‍പ്രൂഫാണെന്ന പ്രത്യേകതയും നട്ട്‌ബോള്‍ട്ട് സിസ്റ്റത്തില്‍ തയ്യാറാക്കുന്ന
പന്ത ലിനുണ്ട്.സീലിങ് തയ്യാറാക്കാന്‍ പ്രത്യേകം തുണിയുടെ ആവശ്യവുമില്ല.
പാര്‍ശ്വഭാഗങ്ങള്‍ കര്‍ട്ടണ്‍ ഉപയോഗിച്ച് മറയ്ക്കും.സംസ്ഥാന സര്‍ക്കാരിന്റെ ജനറല്‍ ടെന്‍ഡര്‍ വഴി കൊച്ചി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പ്രവൃത്തി
ഏറ്റെടുത്തിരിക്കുന്ന ത്. 2ഃ3 മീറ്റര്‍ അനുപാത ത്തില്‍ 91 സ്റ്റാളുകളാണ് ഒരുക്കുക.
ഇതോടനുബന്ധിച്ച് സ്റ്റേജും ഫുഡ് കോര്‍ട്ടും ഒരുക്കും. 24,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് പന്തലൊരുങ്ങുന്നത്.കൂടുതല്‍ സ്റ്റാളുകള്‍ കുടുംബശ്രീയുടേതാണ്. കുടുംബശ്രീ അംഗങ്ങള്‍ തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങളും മറ്റ് ഉല്‍പന്നങ്ങളും ഇവിടെ ലഭിക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളുമുണ്ടാവും. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ
രണ്ടു വര്‍ഷത്തിനകം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍
പ്രദര്‍ശിപ്പിക്കും. വിപുലമായ സൗകര്യങ്ങളോടെയാണ് സെമിനാര്‍ ഹാള്‍ തയ്യാറാക്കുക.
ഇവിടെ സ്ഥാപിക്കുന്ന ടെലിവിഷനിലൂടെ വികസന ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.
*ഇലക്ട്രോണിക്‌സ് ഐടി വകുപ്പിന് പ്രത്യേക സ്റ്റാള്‍
പ്രദര്‍ശനമേളയില്‍ ഐടി വകുപ്പ് പ്രത്യേക സ്റ്റാള്‍ ഒരുക്കുന്നു. അക്ഷയയുടെ
വിവിധ സേവനങ്ങള്‍, പുതിയ ആധാര്‍ എടുക്കുന്നതിനും തെറ്റ് തിരുത്തുന്നതിനുമുളള
സൗകര്യം പ്രത്യേകമായി ഏര്‍പ്പെടുത്തും. പൊതു ജനങ്ങള്‍ക്ക് സൗജന്യ വൈ ഫൈ
സൗകര്യം സ്റ്റാളില്‍ ഉണ്ടായിരിക്കും. വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍, മൊബൈല്‍
ആധാര്‍ ലിങ്കിംഗിനുളള (ബിഎസ് എന്‍ എല്‍, ഐഡിയ, എയര്‍ടെല്‍ )തുടങ്ങിയ
സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ സേവനങ്ങള്‍, ആധാര്‍ ബാങ്ക് അക്കൌണ്ട് ലിങ്കിംഗ്
സംവിധാനം എന്നിവയും ഒരുക്കും. കൂടാതെ ഐടി വകുപ്പിന്റെ സേവനങ്ങളെക്കുറിച്ച്
പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിന് പ്രത്യേക പ്രദര്‍ശനങ്ങളും സ്റ്റാളില്‍
സജ്ജീകരിക്കും.
വിളംബരജാഥ 5ന്
മന്ത്രി സഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മെഗാ എക്‌സിബിഷന്റെ
ഉദ്ഘാടത്തിന്റെ മുന്നോടിയായി മെയ് 5 ന് വിളംബരജാഥ നടത്തും. വൈകീട്ട് 4.30 ന്
സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിളംബരജാഥ കല്‍പ്പറ്റ ടൗണില്‍
സമാപിക്കും




Leave a Reply