October 3, 2026

മന്ത്രിസഭാ വാര്‍ഷികാഘോഷം:ഇലക്ട്രോണിക്‌സ് ഐടി വകുപ്പിന് പ്രത്യേക സ്റ്റാള്‍

0
a-2
By ന്യൂസ് വയനാട് ബ്യൂറോ
മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ് കെ എംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മെയ് 7 മുതല്‍ 13 വരെ നടക്കുന്ന മേളയില്‍ ഐടി വകുപ്പ്
പ്രത്യേക സ്റ്റാള്‍ ഒരുക്കുന്നു. സ്റ്റാളില്‍ അക്ഷയയുടെ വിവിധ സേവനങ്ങള്‍ പുതിയ
ആധാര്‍ എടുക്കുന്നതിനും തിരുത്തുന്നതിനുമുളള സൗകര്യം ഉണ്ടായിരിക്കും. പൊതു
ജനങ്ങള്‍ക്ക് സൗജന്യ വൈഫൈ സൗകര്യം സ്റ്റാളില്‍ ഉണ്ടായിരിക്കുന്നതാണ്. വിവിധ
ഓണ്‍ലൈന്‍ സേവനങ്ങള്‍, മൊബൈല്‍ ആധാര്‍ ലിങ്കിംഗ് (ബിഎസ് എന്‍ എല്‍,
ഐഡിയ, എയര്‍ടെല്‍) ആധാര്‍ ബാങ്ക് അക്കൗണ്ട് ലിങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍
ലഭിക്കും. കൂടാതെ ഐടി വകുപ്പിന്റെ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക്
അവബോധം സൃഷ്ടിക്കുന്നതിനുതകുന്ന സ്റ്റാളുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *