May 22, 2024

കോട്ടപ്പടി എന്‍.എസ്.എസ്.കരയോഗത്തിന്റെ കുടുംബമേള നടന്നു

0
01
കല്‍പ്പറ്റ:കോട്ടപ്പടി എന്‍.എസ്.എസ്.കരയോഗത്തിന്റെ കുടുംബമേള വൈത്തിരി താലൂക്ക് പ്രസിഡന്റ് എ.പി.നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.കെ.രാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു.ഒരു മുറം പച്ചക്കറി എന്ന പദ്ധതിക്ക് അവാര്‍ഡ് ലഭിച്ച സുജാത ദാസിനെ പൊന്നാടയണിയിച്ച് ആദരിച്ചു.കൂടാതെ ഡോ.ആര്യ സുരേഷ്,കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.ജി-ക്ക് റാങ്ക് നേടിയ അഞ്ജന അജിത്ത് എന്നിവരേയും ആദരിച്ചു.യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ.സുധാകരന്‍,സെക്രട്ടറി ടി.എം.ഗോപാലന്‍,യൂണിയന്‍ സെക്രട്ടറി കെ.മുരളീധരന്‍,വാസുദേവന്‍ നായര്‍,ശീതള മോഹന്‍ദാസ്,കെ.ജി.സുനില്‍,പി.ജയപ്രകാശ്,കെ.അജിത്ത്കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.കല്‍പ്പറ്റ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.വിശ്വാസ് ഫയര്‍ ആന്റ് സേഫ്റ്റിയെക്കുറിച്ച് ക്ലാസ്സെടുത്തു.ശേഷം സദ്യയും,വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *