May 22, 2024

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വയനാട് ജില്ലാ പ്രഖ്യാപന സമ്മേളനം:ജില്ലയില്‍ നിന്നും 500ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും

0
കല്‍പ്പറ്റ: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വയനാട് ജില്ല പ്രഖ്യാപന സമ്മേളനം, ബുധനാഴ്ച്ച ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500ല്‍ അധികം വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രഥമ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും പ്രഖ്യാപിക്കും. ജനാധിപത്യം, സാമൂഹ്യനീതി, സാഹോദര്യം എന്നീ കാലികമായ മുദ്രാവാക്യങ്ങളുമായി 2017 ഏപ്രില്‍ 30ന് ഡല്‍ഹിയിലെ അംബേദ്കര്‍ ഭവനില്‍ വെച്ചാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് രൂപീകരിച്ചത്. 
സംഘ്പരിവാര്‍ ശക്തികളുടെ സമഗ്രാധിപത്യ ഭരണവും അഴിഞ്ഞാട്ടവുമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. വൈവിധ്യങ്ങളെ നിരാകരിച്ചും വിയോജിപ്പുകളെ ഉന്‍മൂലനം ചെയ്തുമാണ് സംഘ്പരിവാര്‍ മുന്നേറുന്നത്. രാജ്യം നേരിടുന്ന സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളെ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന വിദ്യാര്‍ഥി പുതിയ വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തെയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിനിധീകരിക്കുന്നത്. 
ജില്ലയിലെ വിവിധ കാമ്പസുകളില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പ്രഖ്യാപന സമ്മേളനം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ഷാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഭാരവാഹികളുടെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇര്‍ഷാദ് മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ജില്ലാ നേതാക്കളും ആയിരത്തോളം വിദ്യാര്‍ഥി യുവജന പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടരി കെ.എസ്. നിസാര്‍, സംസ്ഥാന കമ്മിറ്റിയംഗം സനീഷ് പടിഞ്ഞാറത്തറ, പി.എച്ച്. ഫൈസല്‍, സി.കെ. റമീല എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *