September 4, 2026

വൈത്തിരി താലൂക്ക് ലൈബ്രറി സംഗമവും ജനറൽ ബോഡി യോഗവും നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് ലൈബ്രറി സംഗമവും ജനറൽ ബോഡി യോഗവും 2018 മെയ് 9 രാവിലെ 10 മണിക്ക് കൽപ്പറ്റ ജില്ലാ ലൈബ്രറി ഹാളിൽ ചേരും. സംഗമത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് നിർവ്വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ബാലഗോപാലൻ, പ്രസിഡന്റ് കെ എം രാഘവൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ വിശാലാക്ഷി തുടങ്ങിയവർ സംസാരിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ബാബുരാജ് റിപ്പോർട്ട് അവതരിപ്പിക്കും. സംഗമത്തിന് ശേഷം നേതൃസമിതി യോഗങ്ങൾ ചേരും. ഗ്രന്ഥശാല സെക്രട്ടറിമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങൾ എന്നിവർ കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *