May 29, 2026

സെക്കണ്ടറി ലെവല്‍ പെയ്ന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലനവും സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് രൂപീകരണവും സംഘടിപ്പിച്ചു

0
FB_IMG_1506153422153-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സെക്കണ്ടറി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിലാണ് ഏകദിന വളണ്ടിയര്‍ പരിശീലനവും വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് രൂപീകരണവും സംഘടിപ്പിച്ചത്. പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളിലെ വിദഗ്ദ പരിചരണം ആവശ്യമുള്ള തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ നിന്നുള്ള കിടപ്പ് രോഗികള്‍ക്കാണ് സെക്കണ്ടറി യൂണിറ്റ് ആവശ്യമായ പരിചരണം നല്‍കുന്നത്. ഹോംകെയര്‍, ഒ പി, കിടത്തി ചികിത്സ തുടങ്ങിയയവയാണ് ഈ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിച്ചാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിന്‍സി സണ്ണി ഉദ്ഘാടനം ചെയ്തു. ഡോ കെ ടി സുബൈദ അദ്ധ്യക്ഷത വഹിച്ചു.ജൂലി മാത്യു, സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അസൈനാര്‍ പനമരം എന്നിവര്‍ ക്ലാസെടുത്തു. പി ആര്‍ ഒ ആഷ്ലി ബേബി ആശംസകള്‍ നേര്‍ന്നു. ഷമീം പാറക്കണ്ടി സ്വാഗതവും ഷമീറ റഫീഖ് നന്ദിയും പറഞ്ഞു.
വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് ഭാരവാഹികള്‍: 
ഷമീം പാറക്കണ്ടി (പ്രസിഡന്‍റ്), എം ശിവാനന്ദന്‍, ഷമീറ റഫീഖ് (വൈസ് പ്രസിഡന്‍റ്), സഞ്ജിത് പിണങ്ങോട് (സെക്രട്ടറി), മോളി ജോയ്, ടി പി കുര്യാക്കോസ് (ജോ സെക്രട്ടറി), കെ വി റെജി (ട്രഷറര്‍)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *