September 5, 2026

നിര്‍മാണ മേഖലയിലെ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ വിവിധ കെട്ടിടനിര്‍മാണ സൈറ്റുകളില്‍ ജില്ലാ ലേബര്‍ ഓഫിസറുടെ
നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ മതിയായ സുരക്ഷാ
ക്രമീകരണമില്ലാതെയും വിവിധ തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുള്ള രജിസ്‌ട്രേഷന്‍,
ലൈസന്‍സ് എന്നിവയില്ലാതെയും തൊഴിലാളികളെ സംബന്ധിച്ച് റിക്കാര്‍ഡുകള്‍
സൂക്ഷിക്കാതെയും വിവിധ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതായി
കണ്ടെത്തി.തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മതിയായ സുരക്ഷാ
മാനദണ്ഡങ്ങള്‍ പാലിക്കാതെ കെട്ടിടനിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതു സുരക്ഷാ
സംവിധാനം മതിയായ രീതിയില്‍ സ്ഥാപിക്കുന്നതു വരെ നിര്‍ത്തിവയ്ക്കാനും ജില്ലാ
ലേബര്‍ ഓഫിസര്‍ ഉത്തരവ് നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *