October 2, 2026

കുറുവാദ്വീപ് 950 പേര്‍ക്ക് പ്രതിദിന പ്രവേശനം

0
By ന്യൂസ് വയനാട് ബ്യൂറോ
കുറുവാദ്വീപില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍ കുറുവാദ്വീപില്‍ പ്രവേശിക്കാനുള്ള സന്ദര്‍ശകരുടെ എണ്ണം ഒരു
ദിവസം താല്‍കാലികമായി 950 ആയി വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചതായി ജില്ലാ
കളക്ടര്‍ അറിയിച്ചു. മുമ്പ് 400 പേര്‍ക്ക് മാത്രമാണ് ഒരു ദിവസം പ്രവേശനം
ലഭിച്ചിരുന്നത്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സഹകരിച്ച പ്രിന്‍സിപ്പല്‍ ചീഫ്
കണ്‍സര്‍വേറ്റര്‍ക്കും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ജില്ലാ
കളക്ടര്‍ നന്ദി അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *