October 3, 2026

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പരാജിതരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ ക്യാമ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 2018-19 വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പരാജിതരായ
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷക്ക് തയ്യാറാക്കുന്നതിന് ഒരാഴ്ചത്തെ
റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2018 മാര്‍ച്ച് മാസം പത്താംതരം എഴുതി 
പരാജയപ്പെട്ട സേ പരീക്ഷ എഴുതാന്‍ യോഗ്യരായ പട്ടിക വിദ്യാര്‍ത്ഥികള്‍ക്കുള്ള
ക്യാമ്പുകള്‍ മെയ് 14 മുതല്‍ 20 വരെ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍
(04936 284818), മാനന്തവാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (04935 241068), രാജീവ്
ആശ്രമം സ്‌കൂള്‍ നൂല്‍പ്പുഴ, കല്ലൂര്‍ സു.ബത്തേരി (04936 270140) എം.ആര്‍.എസുകളില്‍
നടത്തും. വിവരങ്ങള്‍ക്ക് ജില്ലാ ഐ.ടി.ഡി.പി. ഓഫീസ്, സു.ബത്തേരി, മാനന്തവാടി
ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടാം. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *